രാജപുരം: ജില്ലാ കാര്‍ഷിക മേളക്കും ടെക്നോളജി മീറ്റിനും തുടക്കം കുറിച്ച് വിളബംരജാഥ സംഘടിപ്പിച്ചു. മാവുങ്കാല്‍ നിന്നും ആരംഭിച്ച വിളംബര ജാഥ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്മാന് വി വി രമേശന് ഫ്ളാഗ് ഓഫ് ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ടി കെ നാരായണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ വി സുധാകരന്, കെ കെ വേണുഗോപാലന്‍, പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജെയിംസ്, വനജ, കൃഷി അസി ഡയറക്ടര്‍ ജി എസ് സിന്ധുകുമാരി, പി രുഘുനാഥ്, ഇ ജെ ജോസഫ്, പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിമല്‍ഘോഷ് സ്വാഗതവും, പി എന്‍ വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. ജാഥ വൈകിട്ട് പാണത്തൂരില്‍ സമാപിച്ചു. വിളംബ ജാഥയുടെ പനത്തടി പഞ്ചായത്ത് ഒരുക്കിയ നിശ്ചല ദൃശ്യം ബൈക്ക് റാലി എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ആത്മയുടെ സഹകരണത്തോടെ പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 24 മുതല്‍ 28 വരെ രാജപുരത്ത് നടക്കുന്ന പൊലിക 2018 ജില്ലാ കാര്‍ഷിക മേളയും ടെക്നോളജി മീറ്റിന്റെയും ഉദ്ഘാടനം 24ന് പകല്‍ 2ന് മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. 28ന് പകല്‍ 3ന് നടക്കുന്ന സമാപനം പി കരുണാകരന് എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായിരിക്കും. കാര്‍ഷിക മേളയില്‍ കാര്‍ഷികവിളകളുടെയും, പുഷ്പ്പങ്ങളുടെയും പ്രദര്‍ശനങ്ങളും, വില്‍പ്പനകളും, സെമിനാറുകള്‍, കൃഷി പാഠങ്ങള്‍, കാര്‍ഷിക വിപണന മേളകള്‍, മികച്ച കര്‍ഷകരെ ആദരിക്കല്‍, എക്സിബിഷന്, പ്രമുഖ കമ്പനികളുടെ സ്റ്റാളുകള്‍, കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും, വില്‍പ്പനയും, ഇതോടൊപ്പം മേളയ്ക്ക് മാറ്റുകൂട്ടുന്നതിനായി വിവിധ ദിവസങ്ങളിലായി കാര്‍ഷിക മത്സരങ്ങള്‍, കാര്‍ഷിക ഫോട്ടോഗ്രഫി മത്സരം, സിനിമാറ്റിക് മത്സരം, സാംസ്കാരിക പരിപാടികള്‍, നാടന്‍ കലാമേളകള്‍, തിരുവാതിര, ഗാനമേള എന്നിവയും നടക്കും. മേളയില്‍ പുഷ്പ്പചെടികളും, മറ്റ് കാര്‍ഷിക വിപണനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും ഉള്ള സൗകര്യങ്ങള്‍ സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്.