രാജപുരം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മലയോരത്തെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് അമ്പാടി മുറ്റം പരിപാടി സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാര്‍ അണിനിരന്ന കുടുംബ ശോഭായാത്രകള്‍, ഭജന, പ്രസാദവിതരണം എന്നിവ നടന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക പുജകള്‍ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു. ചടങ്ങുകള്‍.