പയ്യന്നൂര്‍ മാതമംഗലം സ്വദേശി പാണത്തൂരില്‍ പുഴയില്‍ മുങ്ങി മരിച്ചു.

പാണത്തൂര്‍: ഒന്നര മാസം മുന്‍പ് ബന്തടുക്കയിലേക്ക് ജോലിക്ക് വന്ന പയ്യന്നൂര്‍ മാതമംഗലം പറവൂര്‍ സ്വദേശി പാണത്തൂരില്‍ പുഴയില്‍ മുങ്ങിമരിച്ചു. പറവൂരിലെ എം.എസ്.രാജന്‍ (50) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് സുഹൃത്തുക്കളുടെ കൂടെ പാണത്തൂരില്‍ ജോലിക്ക് പോയ ശേഷം മൂന്ന് മണിയോടെ കുളിക്കാനായി പാണത്തൂര്‍ നെല്ലിക്കുന്നിലെ പുഴയില്‍ ഇറങ്ങിയതായിരുന്നു. പുഴയില്‍ മുങ്ങി താഴ്ന്ന ഇയാളെ നാട്ടുകാര്‍ ഒരു മണിക്കൂറിന് ശേഷം മുങ്ങിയെടുക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പി.എസ്.ഷൈജി. മക്കള്‍: എം.ആര്‍.ദേവപ്രിയ, എം.ആര്‍.ഹരികൃഷ്ണന്‍. പിതാവ്: പരേതനായ എം.എസ്.ശ്രീധരന്‍ മാതാവ്: പരേതയായ ഭര്‍ഗവി അമ്മ. സഹോദരങ്ങള്‍: എം.എസ്.ചന്ദ്രന്‍, ഓമനക്കുട്ടന്‍, റാണി, സജീവന്‍, പരേതനായ സദാനന്ദന്‍.

Leave a Reply