ഒടയംചാല്‍: കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസലിന് സ്വീകരണം നല്‍കി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസല്‍, സെക്രട്ടറി പി.വി.സുരേഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാര്‍ , ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് കരുണാകരന്‍ നായര്‍. മുന്‍ ബ്ലോക്ക് പ്രസിഡന്റ് സോമി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ബാബു മാണിയൂര്‍. സ്വാഗതവും ജെയിന്‍ ചുള്ളിക്കര നന്ദിയും പറഞ്ഞു.