രാജപുരം: കള്ളാര്‍ പഞ്ചായത്ത് 2021- 22 സാമ്പത്തികവര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഒന്നാംക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ഉദ്ഘാടന കര്‍മ്മം പുഞ്ചക്കര സ്‌കൂളില്‍ വച്ച് നടന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ സന്തോഷ് വി ചാക്കോ, പി ഗീത, മെമ്പര്‍ ലീല ഗംഗാധരന്‍ മുന്‍ മെമ്പര്‍ ഇ.കെ.ഗോപാലന്‍, പിടിഎ പ്രസിഡണ്ട് അര്‍ജുന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ എച്ച് എം സത്യന്‍, പുഞ്ചക്കര സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.