
രാജപുരം: വില്ലേജിലെ 1960 ലെ അസൈന്‍മെന്റ് ആക്ട് പ്രകാരം പട്ടയം കിട്ടിയ കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പനത്തടി വില്ലേജ് ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേത്വത്വത്തില്‍ ധര്‍ണ നടത്തി. കര്‍ഷകരുടെയും സാധരണക്കാരുടെയും നീറുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ പുതിയതായി നിയമനിര്‍മ്മാണം നടത്തി ജനങ്ങള്‍ക്ക് ഭൂമി പ്രശ്‌നത്തില്‍ ആവശ്യമായ നിയമ പരിരക്ഷ നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ധര്‍ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സര്‍ക്കാരി നോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോണി തോലംമ്പുഴ അദ്ധ്യക്ഷത വഹിച്ചു.
ഈ ആവശ്യം ഉന്നയിച്ച് ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രി, റവന്യു വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് നേരിട്ട് നിവേദനം സമര്‍പ്പിക്കും. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, ബളാല്‍ ബ്ലോക്ക് പ്രസിഡന്റ് കരുണാകരന്‍ നായര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം മാവേലി ജോസ്, എന്‍.ഐ.ജോയി, സി.കൃഷ്ണന്‍ നായര്‍, എ.കെ.ദിവാകരന്‍, പി.കെ.പ്രസന്നകുമാര്‍, മുഹമ്മദ് കുഞ്ഞി, പഞ്ചായത്തംഗങ്ങളായ രാധ സുകുമാരന്‍ , എന്‍.വിന്‍സെന്റ്, വിഷ്ണു, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ജെ.ജയിംസ്, എസ്. മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.