ബളാംതോട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചെറുപനത്തടി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി.

രാജപുരം : ബളാംതോട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് ചെറുപനത്തടി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. ട്രസ്റ്റ് സെക്രട്ടറി അരുണില്‍ നിന്നും
പി.ടി.എ.പ്രസിഡണ്ട് കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. കുര്യാക്കോസ് ഏറ്റുവാണ്ടി കുട്ടികള്‍ക്ക് വിതരണം ചെയ്തു.അദ്ധ്യാപകരായ ഗംഗാധരന്‍, അന്നമ്മ ചാക്കോ , സാമൂഹ്യ പ്രവര്‍ത്തകന്‍ .മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply