രാജപുരം: മില്‍മ മലബാര്‍ മേഖല യൂണിയന്‍ 6 ജില്ലകളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിയില്‍ കാസര്‍കോട് ജില്ലയിലെ കോളിച്ചാല്‍ ക്ഷീര സംഘത്തിലെ സന്തോഷിനു അനുവദിച്ചു കിട്ടിയ ഭവനത്തിന്റെ ശിലാസ്ഥാപനം മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി നിര്‍വഹിച്ചു . ചടങ്ങില്‍ പനത്തടി പഞ്ചായത്തു പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ് .മണിക്ക് ജില്ലയിലെ ക്ഷീര സംഘം ഭാരവാഹികളും കര്‍ഷകരും ചേര്‍ന്ന് സ്വീകരണം നല്‍കി . പഞ്ചായത്തു പ്രസിഡന്റ് ചെയര്‍മാനെ പൊന്നാട അണിയിച്ചു .ശിലാസ്ഥാപന ചടങ്ങില്‍ മില്‍മ മേഖല യൂണിയന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.പിമുരളി പദ്ധതി വിശദീകരണം നടത്തി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഐ എസ് ഒ സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബിഎംസി സംഘങ്ങള്‍ക്കുള്ള സിര്‍ട്ടിഫിക്കറ്റ് വിതരണം മില്‍മ ഡയറക്ടര്‍ പി.പി.നാരായണന്‍ നിര്‍വഹിച്ചു. കോവിഡ് ബാധിച്ച ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ നല്‍കുന്ന ഉല്‍പ്പന്ന കിറ്റ് വിതരണത്തിന്റെയും മരണാന്തര സഹായത്തിന്റെയും വിതരണം മില്‍മ മേഖല യൂണിയന്‍ ഡയറക്ടര്‍ സുധാകരന്‍ നിര്‍വഹിച്ചു. കാസര്‍കോട് മില്‍മ ഡയറി മാനേജര്‍ കെ.സ്. ഗോപി , ജില്ലാ പി & ഐ യൂണിറ്റ് മേധാവി പിഎം.ഷാജി , മില്‍മ സൂപ്പര്‍ വൈസര്‍ വി.പി.അനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു