എസ് എഫ് ഐ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി.

രാജപുരം: എസ്എഫ്‌ഐ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ മ്മിറ്റി സഹപാഠിക്കായി ഒരുക്കിയ സ്‌നേഹവീട് പൂര്‍ത്തീകരിച്ച് കൈമാറി.
കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും, എസ്എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവും, ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ കോടോത്തെ കുമാരി കെ വി ശില്പയ്ക്കാണ് സ്‌നേഹവീട് കൈമാറിയത്. രാവിലെ കോടോത്തെ പുതിയ വീട്ടുവളപ്പില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ പരിപാടി സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് കെ അഭിരാം അധ്യക്ഷത വഹിച്ചു. സി പിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറി.
വീട് നിര്‍മ്മാണത്തിനായി തന്റെ 12സെന്റ് സ്ഥലം വിട്ട് നല്‍കിയ പ്രദീപന്‍ കോടോത്തിന് എസ്എഫ്‌ഐ ഏര്‍പ്പെടുത്തിയ സ്‌നേഹോപഹാരം അദ്ദേഹത്തിന്റെ സഹോദരന്‍ വേണുരാജ് കോടോത്തിന് സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് കൈമാറി.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ്, എം.രാജഗോപാലന്‍ എംഎല്‍എ, സാബു എബ്രഹാം, എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എ.പി.അന്‍വീര്‍, എം.വി.കൃഷ്ണന്‍, കെ.വി.കേളു, സുരേഷ് വയമ്പില്‍, സി.ഋഷിത എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു സ്വാഗതം പറഞ്ഞു.

Leave a Reply