മലവേട്ടുവ മഹാസഭ കോടോംബേളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു.

ചുള്ളിക്കര: മലവേട്ടുവ മഹാ സഭ കോടോംബേളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും, മൊമെന്റോയും നല്‍കി അനുമോദിച്ചു. ‘വിളക്കാട്ടം ‘എന്ന കലാരൂപത്തിലൂടെ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും നേടി പ്രസിദ്ധനായ ശ്രീലേഷ് ഓംകാരയെ പരിപാടിയില്‍ വെച്ച് ആദരിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍ ആന്‍സി ജോസഫ് ഉദ്ഘാടനവും, അനുമോദനവും നിര്‍വഹിച്ചു. എം വി എം എസ് ജില്ലാ പ്രസിഡന്റ് എം.ഭാസ്‌കരന്‍ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാരായണന്‍. വി. കെ. അധ്യക്ഷത വഹിച്ചു. എം വി എം എസ് ജില്ലാ സെക്രട്ടറി സതീഷ്, മുന്‍ ജനറല്‍ സെക്രട്ടറി പി.നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സി. പി. ഗോപാലന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.സുരേഷ് നന്ദിയും പറഞ്ഞു.

Leave a Reply