പൂടംകല്ല്: രാജപുരം കെ എസ് ഇ ബി ഓഫിസിന് മുന്നിലെ മാവില്‍ പൂവണിഞ്ഞത് ലൈന്‍മാന്‍ രാമകൃഷ്ണന്റെ പരിസ്ഥിതി സ്‌നേഹം. രണ്ട് വര്‍ഷം മുന്‍പ് ലൈന്‍മാന്‍ ദിനത്തിലാണ് ലൈന്‍മാന്‍ അയറോട്ടെ രാമക്യഷ്ണന്‍ താന്‍ ജോലി ചെയ്യുന്ന കെഎസ്ഇബി രാജപുരം സെക്ഷന്‍ ഒഫിസിന് മുന്നില്‍ മാവിന്‍ തൈ നട്ടത്. ജീവനക്കാര്‍ വെള്ളവും വളവും നല്‍കി പരിപാലിച്ച മാവ് ഇത്തവണ മുഴുവനായും പൂവണിഞ്ഞപ്പോള്‍ സഫലമായത് രാമകൃഷ്ണന്റെ പരിസ്ഥിതി സ്‌നേഹമാണ്. ഇന്ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് സബ് എന്‍ജിനീയര്‍ രാജീവന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഓഫിസും പരിസരവും ശുചീകരിച്ചു.