സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

രാജപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡംഗം പി.ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. പതിനാലാം വാര്‍ഡംഗം എം.കൃഷ്ണകുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, എസ്എംസി ചെയര്‍മാന്‍ സുലൈമാന്‍ കൊട്ടോടി, പ്രധാനാധ്യാപിക കെ.ബിജി ജോസഫ് , സ്റ്റാഫ് സെക്രട്ടറി വി.കെ.കൊച്ചുറാണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply