
രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ പരിപാടിയുടെ ഭാഗമായി കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ഉദ്ഘാടനം നടന്നു. ലൈബ്രറി ഇല്ലാത്ത സ്ഥലങ്ങളില്‍ ലൈബ്രറി ഒരുക്കി വായന ശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗൈഡ് അംഗങ്ങളായ ശ്രീലക്ഷമി, ശ്രീനന്ദ സഹോദരിമാരുടെ കലയന്തടത്തുള്ള വീട്ടില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് പി.ഷീജ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി.വി .ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.പി.ബാബു സ്വാഗതം പറഞ്ഞു. എസ് എം സി ചെയര്‍മാന്‍ സി മധു, മദര്‍ പിടിഎ പ്രസിഡന്റ് സി.ജയശ്രീ, ഹോസ്ദുര്‍ഗ് ഉപജില്ല സെക്രട്ടറി എം.വി.ജയ ജില്ല ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ വി.കെ.ഭാസ്‌കരന്‍, എ ഡി സി പി സരോജിനി, ഗൈഡ് കാപ്റ്റന്‍ പി.പ്രമോദിനി, ബണ്ണി ആന്റി എ.ശ്രീജ കുമാരി , ശ്രീലക്ഷമി എന്നിവര്‍ സംസാരിച്ചു.