രാജപുരം: നീലേശ്വരം പ്രതിഭാ കോളേജ് 1992-95 മലയാളം ബാച്ച് കൂട്ടായ്മയായ ഒയലിച്ച-95 ന്റെ നേതൃത്വത്തില്‍ ഗുരുനാഥന്‍മാര്‍ക്ക് ആദരമൊരുക്കി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് നേടിയ നാലപ്പാടം പത്മനാഭന്‍, കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ കെ.വി.സജീവന്‍ എന്നിവര്‍ക്കാണ് ആദരമൊരുക്കിയത്. എഴുത്തുകാരന്‍ മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു. എം.കെ.പ്രിയ അധ്യക്ഷയായിരുന്നു. നാലപ്പാടം പത്മനാഭന്‍, കെവി.സജീവന്‍, സി.ചന്ദ്രകാന്തന്‍, രാജു.സി.കാരാക്കോട്, ജി.ശിവദാസന്‍, ഉപേന്ദ്രന്‍ ബങ്കളം, വിജയന്‍ പൊള്ളക്കട, രവീന്ദ്രന്‍ മലപ്പച്ചേരി, ജയരാജന്‍ ചന്തേര, സത്യന്‍ പുതുക്കൈ, എ.സി.ജയശ്രീ, ജയലക്ഷ്മി, ഉഷാദേവി, സുജയ, പി.വി.ഉമ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു