രാജപുരം: ദേശീയ സേവാഭാരതി പനത്തടി യൂണിറ്റിന് ഇത് അഭിമാന നിമിഷം. പ്രവര്‍ത്തന മികവിന് ദേശീയ സേവാഭാരതിയില്‍ നിന്ന് ഒരു വാഹനം കൂടി ലഭിച്ചു. സേവാ ഇന്റര്‍നാഷണല്‍ ( സേവാഭാരതിയുടെ അന്താരാഷ്ട്ര സംഘടന) കേരളത്തില്‍ ആകെ നല്‍കിയ വണ്ടികളുടെ എണ്ണം 10 ആണ് അതില്‍ ഒന്നാണ് സേവാഭാരതി പനത്തടിക്ക് ലഭിച്ചത്. മലയോര മേഖലയായ പനത്തടി പഞ്ചായത്തില്‍ സേവാഭാരതിയുടെ പനത്തടി യുണിറ്റ് ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഏതാണ്ട് ഒന്നര വര്‍ഷത്തോളമാകുന്നു. കോവിഡിന്റെ രൂക്ഷത നിറഞ്ഞു നില്‍ക്കുന്ന പ്രതികൂലകാലാവസ്ഥയിലാണ് പനത്തടി സേവാഭാരതി യൂണിറ്റ് ആരംഭിക്കുന്നത് അതിന് ശേഷം നാളിതുവരെയുള്ള യൂണിറ്റിന്റെ പ്രവര്‍ത്തനത്തില്‍ വളെരെയധികം അഭിമാനകരമായ പ്രവര്‍ത്തനങ്ങള്‍ സേവാഭാരതി പനത്തടിക്ക് കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ ഒരു ആംബുലന്‍സ് സര്‍വ്വീസ് നടക്കുന്നുണ്ട് .ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ രജിസ്‌ട്രേഷന്‍ വാങ്ങിച്ച ആദ്യ യൂണിറ്റാണ് പനത്തടി സേവാഭാരതി . ഈ കോവിഡിന്റെ കാലത്ത് നിരവധി പേര്‍ക്ക് ഭക്ഷ്യധാന്യങ്ങളും, രക്തധാനവും, അതുപോലെ രോഗികള്‍ക്ക് മരുന്ന് എത്തിച്ച് നല്കുകയും ചികിത്സാ സഹായവും ചുരുക്കം ചിലര്‍ക്ക് പൂര്‍ണമായി ആംബുലന്‍സ് സേവനവും വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായവും, ഓക്‌സിജന്‍ സിലിണ്ടറുകളം, ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകളും, അതുപോലെ കോവിഡ് ബാധിച്ച വീടുകളും സ്ഥാപനങ്ങളുടെ ശുചീകരണവും മറ്റുമായി നിരവധി മേഖലകളില്‍ പനത്തടി സേവാഭാരതിയുടെ സേവനം എത്തിക്കാന്‍ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പിന്തുണയായി ജില്ലാ ഘടകത്തിന്റെയും സംസ്ഥാന ഘടകത്തിന്റെയും സഹകരണം യൂണിറ്റിന് ലഭിച്ചിട്ടുണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാം മുന്‍നിര്‍ത്തിയാണ് യൂണിറ്റിനുള്ള സമ്മാനമായി ഈ വാഹനം ലഭ്യമായിരിക്കുന്നത്