
കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അതിരൂപതയിലെ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് രാജപുരം, മടമ്പം ഫൊറോനാ കളില്‍ നടപ്പിലാക്കിവരുന്ന തിരുഹൃദയ സ്‌നേഹതീര്‍ത്ഥം വിദ്യാഭ്യാസ സഹായ പദ്ധതിയുടെ നാലാം വര്‍ഷത്തെ വിദ്യാഭ്യാസ സഹായ വിതരണം രാജപുരം ഹോളിഫാമിലി പാരീഷ് ഹാളില്‍ വച്ച് ഫൊറോനാ വികാരി റവ ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ ബിബിന്‍ തോമസ് കണ്ടോത്ത്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മലബാര്‍ റീജിയന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മോളി പയറ്റ് കാലായില്‍, മാസ്സ് രാജപുരം മേഖലാ കോഡിനേറ്റര്‍ ശ്രീമതി ആന്‍സി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. പദ്ധതിപ്രകാരം രാജപുരം ഫൊറോനായിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 20 കുട്ടികള്‍ക്കായി ഉന്നതപഠനത്തിന് നാല് ലക്ഷം രൂപയാണ് വിതരണം നടത്തിയത്.