കോളിച്ചാല്‍ ലയണ്‍സ് ക്ലബ് സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു.

രാജപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാലക്കല്ലില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാംപും, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു, ലയണ്‍സ് പ്രസിഡന്റ് കണ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.പൂടംകല്ല് താലൂക്ക് ആശുപത്രി അസി. സര്‍ജന്‍ ഡോ.വി.കെ.ഷിന്‍സി മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ഗീതാ, ലയണ്‍സ് ക്ലബ് സെക്രട്ടറി സെബാന്‍ കാരക്കുന്നേല്‍, മുന്‍ പ്രസിഡന്റ് ആര്‍. സൂര്യനാരായണ ഭട്ട്, പ്രോഗ്രാം ഡയറക്ടര്‍ സി.ഒ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് ആശുപത്രി ഡയറ്റീഷ്യന്‍ മൃദുല രാജീവ് ക്ലാസെടുത്തു.

Leave a Reply