രാജപുരം: അട്ടേങ്ങാനത്ത് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ പരേതനായ മാലോത്ത് അബുബക്കറിന്റെ ഭാര്യ
ഫാത്തിമ (66) ആണ് മരിച്ചത് .അപകടത്തില്‍ മക്കളായ
ഹബീബ് റഹ്‌മാന്‍ ,സഹോദരന്‍ മിസബ് , ഫാത്തിമയുടെ സഹോദരി ആയിഷ എന്നിവര്‍ക്കും പരിക്കേറ്റു. ഫാത്തിമയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് വൈകിട്ടാണ്
കോളിച്ചാലിലുള്ള ബന്ധുവിന്റെ വിവാഹ ചടങ്ങ് കഴിഞ്ഞ് വരുപ്പോള്‍
അട്ടേങ്ങാനത്ത് കാര്‍
നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള കുഴിലേക്ക് തലകീഴായി മറിഞ്ഞത്. മരണപ്പെട്ട ഫാത്തിമയുടെ മറ്റ് മക്കള്‍: അഷ്‌റഫ്, നസീമ, സീനത്ത്, സുമയ്യ, ഫരീദ , സലാഹുദീന്‍, ഖാദര്‍, ഉബൈദ്, പരേതരായ ഫൗസിയ, ജാഫര്‍.