രാജപുരം: പനത്തടി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈകള്‍ വിതരണം നടത്തി. വെണ്ട, തക്കാളി, മുളക് ,വഴുതന ഹോളിഫ്‌ലവര്‍ എന്നിവ അടങ്ങിയ തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്തിലെ 340 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.തൈ വിതരണത്തിന്റ്റ് പഞ്ചായത്ത് തല ഉദ്ഘാടനം പാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എന്‍.വിന്‍സെന്റ്, പി.കെ.സൗമ്യ മോള്‍, കൃഷി ഓഫീസറായ കെ.ടി.ബാബുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.