തായന്നൂര്‍: എണ്ണപ്പാറ – ഏഴാംമൈല്‍ റോഡിലെ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനും വില്ലേജ് ഓഫിസിനും ഇടയില്‍ കാഴ്ചമറച്ച് അപകടകരമായ രീതിയില്‍ വളര്‍ന്ന് നില്‍ക്കുന്ന കാടുകള്‍ യൂത്ത് ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു.
നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് – ജില്ലാ യുവജന കേന്ദ്രം, കോടോം-ബേളൂര്‍ യൂത്ത് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ക്ലീന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്. രമേശന്‍ മലയാറ്റുകര, സി.സതീശന്‍, കെ.മനു, പ്രിയേഷ് കുമാര്‍, എ.ഇ.അമ്പു, എ.രാജേഷ്, ഗണേഷ്, സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.