രാജപുരം: കൊട്ടോട്ടിയിലെ ഗംഗാധരന്റെ ചികിത്സാ നിധിയിലേക്ക് കൊട്ടോടി ഗവ.സ്‌കൂള്‍ 1988 എസ് എസ് എല്‍ സി ബാച്ചിലെ അംഗങ്ങള്‍ 30000 രൂപ നല്‍കി. സഹായ സമിതി ചെയര്‍മാന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ബാച്ച് പ്രതിനിധികളായ ശശിധരന്‍ മാവുങ്കാല്‍, മണികണ്ഠന്‍ താത്തിയടി എന്നിവരില്‍ നിന്നും തുക ഏറ്റുവാങ്ങി. വര്‍ക്കിങ് ചെയര്‍മാന്‍ പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍, വൈസ് ചെയര്‍മാന്‍ എ.ഉമ്മര്‍ എന്നിവര്‍ സംബന്ധിച്ചു.