രാജപുരം: മലവേട്ടുവമഹാസഭ മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം ചുള്ളിക്കര വ്യാപാര ഭവനില്‍ നടന്നു. കോടോം ബേളൂര്‍ പഞ്ചായത്ത്‌വൈസ് പ്രസിഡണ്ട് പി.ദാമാദരന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡണ്ട് എം.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, മറ്റു മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ എന്നിവരെ അനുമോദിച്ചു. പരപ്പ ബ്ലാക്ക് അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ ശശി ഉപഹാര വിതരണം നിര്‍വഹിച്ചു. രാമന്‍ കായ്യാന്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആശിക്കും ഭൂമി ആദിവാസികള്‍ക്ക് പദ്ധതി കാര്യക്ഷമമായിനടപ്പിലാക്കുക, മലവേട്ടുവ വിഭാഗത്തിലെ അര്‍ഹരായ യുവതി യുവക്കള്‍ക്ക് പി എസ് സി വഴി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തി ജോലി ഉറപ്പുവരുത്തുക എന്നീആവശ്യങ്ങളുന്നയിച്ച് പ്രമേയം പാസാക്കി. പഞ്ചായത്ത് അംഗം ആന്‍സി ജോസഫ്, കുഞ്ഞിരാമന്‍ തവനം, രാമചന്ദ്രന്‍ മാസ്റ്റര്‍, പി.നാരായണന്‍, സി.പി ഗാപാലന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സംഘടനാ ജനറല്‍സെക്രട്ടറി പി.കെ.രാഘവന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ മധു പൊങ്ങംചാല്‍ നന്ദിയും പറഞ്ഞു.