രാജപുരം: കാലം തെറ്റി പെയ്ത മഴയിലും പന്നി ശല്യത്തിലും നെല്‍കൃഷി നശിച്ചു. തായന്നൂര്‍ ആലത്തടിയിലെ കര്‍ഷകന്‍ മാവുപാടി ശ്രീധരന്‍ തായന്നൂര്‍ പാടശേഖരത്തില്‍ നടത്തിയ ഒരേക്കര്‍ നെല്‍ക്കൃഷിയാണ് പാടെ നശിച്ചത്. രണ്ടാം വിള കൃഷിക്ക് വിത്തിട്ടത് മഴവെള്ളം കയറി പൂര്‍ണമായും ഒലിച്ചു പോയി. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ 40 വര്‍ഷമായി സ്ഥിരമായി രണ്ട് വിള കൃഷി എടുക്കുന്ന കര്‍ഷകനാണ് ശ്രീധരന്‍.