കാട്ടാനശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണം: ഇൻഫാം.

രാജപുരം: മലയോരത്തെ കാട്ടാനശല്യത്തിനെതിരെ ശ്വാശ്വത പരിഹാരം കാണണമെന്നും, മൊട്ടയം കൊച്ചി പ്രദേശത്ത് കൃഷി നാശം സംഭവിച്ചവർക്ക് ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് ഇൻഫാം പനത്തടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ വനവകുപ്പ് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഇൻഫാം ദേശീയ ഡയറക്ടർ മോൺ ജോസഫ് ഒറ്റപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ, മൊട്ടയംകൊച്ചിയിലെ കർഷകരായ അപ്പച്ചൻ ഓലിക്കൽ, ബിനു, എന്നിവർ പ്രസംഗിച്ചു. അജി പൂന്തോട്ടത്തിൽ പ്രമേയം അവതരിപ്പിച്ചു.
മേഖല ഡയറക്ടർ ഫാ.ജോർജ് എളുക്കുന്നേൽ സ്വാഗതവും ജോയി തോട്ടത്തിൽ പനത്തടി നന്ദിയും പറഞ്ഞു.

Leave a Reply