പ്രാന്തര്‍കാവ് മൊട്ടയംകൊച്ചിയില്‍ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

രാജപുരം: പനത്തടി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പ്രാന്തര്‍കാവ് മൊട്ടയംകൊച്ചിയില്‍ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച വിവരം അറിഞ്ഞ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ഫാ ജോര്‍ജ് എളുകുന്നേല്‍, വികാരി ഫാ തോമസ് പട്ടാംകുളം, പ്രസിഡണ്ട് ജോയി തോട്ടത്തില്‍, ട്രസ്റ്റ് മാരായ ജോയി കിഴുതറ, ജോമോന്‍ മണിയംകുളം, സിബി നാല്തുണ്ടത്തില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു .
കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കാട്ടാന ശല്യത്താല്‍ പരിസരവാസികള്‍ ഭീതിയിലാണ്. അപ്പച്ചന്‍ ഓലിക്കല്‍ രാവിലെ ടാപ്പിംഗ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒറ്റക്കൊമ്പന്‍ ഓടി അടുക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോഴും അതിന്റെ ഞെട്ടലില്‍ നിന്നും മാറിയിട്ടില്ല. കോളനിവാസികള്‍ പടക്കം പൊട്ടിച്ചാണ് കൊമ്പനാനയെ തുരത്തിയത്. ഏതുസമയത്തും ആനയുടെ വിളയാട്ടം ഉണ്ടാകുമെന്ന് ഭയത്തിലാണ് നാട്ടുകാര്‍.

Leave a Reply