കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ബോഡി യോഗം.

രാജപുരം: കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ബോഡി യോഗം കള്ളാര്‍ ഓഫീസ് പരിസരത്ത് വെച്ച് നടന്നു. സംഘം പ്രസിഡന്റ് എം.കെ.മാധവന്‍ നായരുടെ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി മിഥുന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ഗിരീഷ് കുമാര്‍, വി എസ്.ജോസ്, സൈമണ്‍, പ്രസന്നന്‍, രാമചന്ദ്രന്‍, ജൂലി ജോസഫ്, ലൈസമ്മ, ഷൈജ ബേബി, രത്‌നാവതി എന്നിവര്‍ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ സുരേഷ് ഫിലിപ്പ് സ്വാഗതവും വി.കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply