രാജപുരം: എസ് സി എസ് ടി വിഭാഗത്തില്‍പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്തതില്‍ പ്രധിഷേധിച്ചു ആദിവാസി കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. ആദിവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുന്ദരന്‍ ഒരള അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബി.അബ്ദുള്ള, ബളാല്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ.മാധവന്‍ നായര്‍, ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്രതീഷ് കാട്ടുമാടം, കള്ളാര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സജി പ്ലാച്ചേരി, വി.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍, മോഹനന്‍ കൊറത്തിക്കല്ല് എന്നിവര്‍ സംസാരിച്ചു. ആദിവാസി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രസന്നന്‍ സ്വാഗതവും പ്രഭാകരന്‍ കോട്ടകുന്ന് നന്ദിയും പറഞ്ഞു.