സിപിഎം പനത്തടി ഏരിയ സമ്മേളനത്തിന് തുടക്കമായി.

രാജപുരം . കുടിയേറ്റ ചരിത്രമുറങ്ങുന്ന മലയോര മേഖലയെ ചുവപ്പ് അണിയിച്ച് സി പിഎം പനത്തടി ഏരിയ സമ്മേളനത്തിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി ചുള്ളിക്കര മേരിമാത ഓഡിറ്റേറിയത്തില്‍ എം ഗോപാലന്‍ നഗറില്‍ നടക്കുന്ന സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. യു.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
പി.ജി.മോഹനന്‍ രക്തസാക്ഷി പ്രമേയവും ടി.വി.ജയചന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി എം.വി .കൃഷ്ണന്‍ അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.കെ.രാജന്‍, സാബു അബ്രഹാം എന്നിവര്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയര്‍മാന്‍ ഒക്‌ളാവ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Leave a Reply