- രാജപുരം: മലബാര്‍ ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സ്മാരകമായി പുതുതായി നിര്‍മ്മിക്കുന്ന മാലക്കല്ല് ലൂര്‍ദ്മാതാ പള്ളിയുടെ ശിലാസ്ഥാപന കര്‍മ്മം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. കൂടാതെ പ്ലാറ്റിനം ജൂബിലിയുടെയും പുതിയ പള്ളിയുടെ തറക്കല്ല് ഇടുന്നതിന്റെയും ഭാഗമായി മാലക്കല്ല് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഗവണ്മെന്റിന്റെ ഗൃഹശ്രീപദ്ധതിയില് ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു കൊടുക്കുന്ന 30 വീടുകളുടെ താക്കോല്‍ദാന കര്‍മ്മവും അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വികാരി ഫാ.ബെജു എടാട്ട് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ.ജിബിന്‍ താഴത്തുവെട്ടത്ത്,ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടി,ഫൊറോനയിലെ മുഴുവന്‍ വൈദികര്‍,ഇടവകാസമൂഹം തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.