ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ്(കെ.സി.സി) ഫൊറോന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് ജില്ലാജനാരോഗ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ ഏകദിന പ്രകൃതി ജീവന ശില്പശാല നടത്തി

  • രാജപുരം: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ്(കെ.സി.സി) ഫൊറോന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് ജില്ലാജനാരോഗ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ ഏകദിന പ്രകൃതി ജീവന ശില്പശാല നടത്തി.മാലക്കല്ല് ലൂര്‍ദ്മാതാ പാരീഷ് ഹാളില്‍ വെച്ച് നടന്ന ശില്പശാല സെമിനാര്‍ കെ.സി.സി ഫൊറോന ചാപ്ലയിന്‍ റവ.ഫാ.ഷാജി മുകളേല്‍ ഉദ്ഘാടനം ചെയ്തു.കെ.സി.സി ഫൊറോന പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.ബൈജു എടാട്ട്, അബ്രാഹം കടുതോടി, കരുണാകരന്‍ കുന്നത്ത്,എ.ഇ. ജോസ് ആനിമൂട്ടില്‍, കുര്യന്‍ തടത്തില്‍, ബിജു മുണ്ടപ്പുഴ, സ്റ്റീഫന്‍ മൂരിക്കുന്നേല്‍, പത്രോസ് മറോട്ടിക്കുഴി, ഫിലിപ്പ് കൊട്ടോടി, സുരേഷ് പേരുക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു. പ്രശ്‌സ്ത പ്രകൃതിചികിത്സ വിദഗ്ധന്‍ ഡോ.ജേകബ് വടക്കന്‍ചേരി ക്ലാസുകള്‍ നയിച്ചു.

Leave a Reply