രാജപുരം: ഓടിക്കൊണ്ടിരുന്ന ലോറി പുക കൊണ്ട് മൂടി. ഡ്രൈവറുടെ മനസ്സാനിധ്യം കൊണ്ട് അപകടം ഒഴിവായി.ചെമ്പേരിയില്‍ നിന്നും സ്‌പെയര്‍ പാര്‍ട്‌സുമായി പോകുകയായിരുന്ന ലോറിയില്‍ നിന്ന് പുക ഉയര്‍ന്നത് ഭീതി പരത്തി. തീപിടിച്ചതാണെന്ന് കരുതി നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. എന്‍ജിന്‍ ഓഫ് ചെയ്തതോടെ പുക കുറഞ്ഞു. കൊട്ടോടി റോഡില്‍ പയ്യച്ചേരിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കണ്ണൂര്‍ ചെമ്പേരിയില്‍ നിന്നും സ്‌പെയര്‍ പാര്‍ട്‌സുമായി വന്ന ലോറിയുടെ മുന്‍ഭാഗത്ത് നിന്നാണ് ശക്തമായ ഉയര്‍ന്നത്. പുക ഉയര്‍ന്നതോടെ വാഹനം ഓഫ് ചെയ്യാതെ ഹാന്‍ഡ് ബ്രേക്കിട്ട് പുറത്ത് ചാടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കുറ്റിക്കോലില്‍ നിന്നു ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. പിന്നീട് എന്‍ജിന്‍ ഓഫ് ചെയ്തതോടെയാണ് പുക കുറഞ്ഞത്. കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ട്. വിശദ പരിശോധന നടത്തിയാല്‍ മാത്രമെ വാഹനം നീക്കാന്‍ സാധിക്കു.