- രാജപുരം: ഇന്നലത്തെ മഴയെ തുടന്ന് വീശിയ ശക്തമായ കാറ്റില്‍ കളളാറിലും സമീപ പ്രദേശങ്ങളിലും വന്‍ നാശനഷ്ടം. ചാമക്കാലായില്‍ സിജുവിന്റെ ചെത്തികൊണ്ടിരിക്കുന്ന 50തോളം റബര്‍ മരങ്ങള്‍ നിലംപതിച്ചു. കൂടാതെ ആ പ്രദേശത്തെ കശുമാവ്,പ്ലാവ്,കമുക്,തെങ്ങ് എന്നിവയും നശിച്ചു. വൈദ്യുതി തൂണുകളും ഒടിഞ്ഞു.