മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോല്‍ഭവ തിരുനാള്‍ ആരംഭിച്ചു.

രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരുശുദ്ധ കന്യകാമറിയത്തിന്റെ അമലോല്‍ഭവ തിരുനാള്‍ ആരംഭിച്ചു. ഫാ.മാത്യു കന്നുവെട്ടിയേല്‍ കൊടിയേറ്റി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവ നടന്നു. ഇന്നു മുതല്‍ വിവിധ ദിവസങ്ങളില്‍ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് 4.15 ന് ജപമാല, ലദീഞ്ഞ്, പാട്ട് കുര്‍ബാന, നൊവേന എന്നിവ നടക്കും. 11 ന് രാവിലെ വിശുദ്ധ കുര്‍ബാന, വൈകിട്ട് 4.30 ന് ജപമാല, ലദീഞ്ഞ്, രാജപുരം ഫൊറോനയിലെ വൈദികരുടെ കാര്‍ മികത്വത്തില്‍ നൊവേന, 6.45 ന് ജപമാല പ്രദക്ഷിണം, 8 ന് പരിശുദ്ധ കുര്‍ ബാനയുടെ ആശീര്‍വാദം. 12 ന് രാവിലെ 6.30 നും 8.30 നും ആഘോഷമായ പാട്ട് കുര്‍ബാന, 10.30 ന് ഫാ.ജിബിന്‍ താഴത്തുവെട്ടെത്ത് കാര്‍മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാന.

Leave a Reply