കോടോത്ത് സ്‌കൂളിലെ ദേശീയ താരങ്ങള്‍ക്ക് ഒടയംചാല്‍ റോട്ടറി ക്ലബ് സ്വീകരണം നല്‍കി.

രാജപുരം: മഹാരാഷ്ട്രയില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച ഡോ:അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്തിലെ വിവിധ വിഭാഗങ്ങളില്‍ മത്സരിച്ച് സ്വര്‍ണ മെഡല്‍ ജേതാക്കളെയും പരിശീലകനെയും കായികാദ്ധ്യപകനെയും റോട്ടറി ക്ലബ് ഒടയംചാല്‍ സ്വീകരണം നല്‍കി. അണ്ടര്‍ 13 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അല്‍ക്ക ജയ്‌മോന്‍, അനന്യ അഭിലാഷ്, ശിവപ്രിയ പുന്നപ്പുള്ളി , അണ്ടര്‍ 13 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അശ്വിന്‍ കൃഷ്ണ,അണ്ടര്‍ 15 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ജെഅനന്യ , അഞ്ചല്‍, മരിയ സുജേഷ്, ടി.ശ്രീനന്ദ, വി.അതുല്യ, കോച്ച് ശ്രീധരന്‍ പരപ്പ, കായികാദ്ധ്യാപകന്‍ കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്പ്രസ്തുത യോഗത്തില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.മോഹനന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഗവര്‍ണര്‍ 3204 ജില്ല അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.സെക്രട്ടറി ടി.ടി.സജി, പ്രിന്‍സ് ജോസഫ് , സി.ചന്ദ്രന്‍, എം.തമ്പാന്‍ , സി.പി.സാബു , ഷാജി, സുബി , ബാബു, മണികണ്ഠന്‍ , ഹരീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply