രാജപുരം: ഭാരതീയ മസ്ദൂര്‍ സംഘം പാണത്തൂര്‍ യൂണിറ്റ് സമ്മേളനം പാണത്തൂരില്‍ വച്ച് നടന്നു. മേഖലാ വൈസ് പ്രസിഡന്റ് പി.ജെ.തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. എം.കെ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. മേഖലാ ജോ: സെക്രട്ടറി സി.കെ സുരേഷ് പെരുമ്പള്ളി, എ.വേണുഗോപാലന്‍ നായര്‍, കെ.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.