പനത്തടി സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് അമല മാതൃവേദി കിസ്മസ് സമ്മാനങ്ങള്‍ കൈമാറി.

രാജപുരം: പനത്തടി സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് അമല മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മോനാച്ച സെന്റ് ജോണ്‍സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ അന്തേവാസികള്‍ക്കായി ക്രിസ്മസിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ച് സമ്മാനങ്ങള്‍ കൈമാറി.ആഘോഷ പരിപാടികള്‍ക്ക് ആശ്രമം സുപ്പീരിയര്‍ ബ്രദര്‍ തോംസണ്‍, ബ്രദര്‍. ഡാമിയേല്‍, മാതൃവേദി ആനിമേറ്റര്‍ സി.ജോസ് ലിന്‍, സെലിന്‍ തോപ്പുകാലായില്‍, ബീന അടയ്ക്കാപ്പാറ, മിനി മനോജ് ഇലന്തൂര്‍, ടെസി സിബി കൈതയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply