ആര്‍ക്കേവ് ജില്ല ജലഛായ ചിത്രരചനാ ക്യാംപ് 9, 10 തീയതികളില്‍ റാണിപുരത്ത്.

രാജപുരം: ജില്ലാ ബ്രഷ് റൈറ്റിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ആര്‍ക്കേവ്
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 9,10 തീയതികളില്‍ റാണിപുരത്ത് നടക്കുന്ന ‘തുഹിനം 21’ ജലഛായ ചിത്രരചന ക്യാംപിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്യാംപ് ഡയറക്ടര്‍ അശ്വതി പ്രഭാകരന്‍, അസോസിയേഷന്‍ സെക്രട്ടറി വരദ നാരായണന്‍, ജനന്‍ കാഞ്ഞങ്ങാട്, ഉണ്ണി അപര്‍ണ, വിനോദ് ശില്‍പി, തപസ്യ സുകുമാരന്‍, അശോകന്‍ ചിത്രലേഖ, ശങ്കര്‍ രാജപുരം എന്നിവര്‍ അറിയിച്ചു. ചിത്രകലയെ കൂടുതല്‍ ജനകീയമാക്കി ചിത്ര സംസ്‌കാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് തുടങ്ങാനിരിക്കുന്ന ആര്‍ക്കേവ് ആര്‍ട് ഗ്യാലറിയിലേക്ക് ചിത്രങ്ങള്‍ ഒരുക്കുന്നതിനാണ് ക്യാംപ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. 9 ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ക്കേവ് ജില്ലാ പ്രസിഡന്റ് രേഖിത നാരായണന്‍ അധ്യക്ഷത വഹിക്കും. വരയും ജീവിതവും എന്ന വിഷയത്തില്‍ ബാലചന്ദ്രന്‍ കൊട്ടോടി ക്ലാസെടുക്കും. ക്യാംപിന്റെ ഭാഗമായി മെലഡി മൂവ്‌മെന്റ്, സാംസ്‌കാരിക സദസ്, ക്യംപ് ഫയര്‍ എന്നിവ നടക്കും. ജില്ലയിലെ 150 കലാകാരന്മാര്‍ ക്യാംപില്‍ ചിത്രങ്ങള്‍ വരയ്ക്കും.

Leave a Reply