അട്ടേങ്ങാനം തട്ടുമ്മലില്‍ N3 ഇന്‍ഫിനിറ്റീവ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉദ്ഘാടനം ചെയ്തു.

രാജപുരം: കിഴക്കന്‍ മലയോര മേഖലയില്‍ ബിസിനസ് രംഗത്ത് പുതിയ കാല്‍വെയ്പ്. വെള്ളരിക്കുണ്ട് താലൂക്ക് അടിസ്ഥാനമാക്കി കോടോംബേളൂര്‍ പഞ്ചായത്തിലെ തട്ടുമ്മലില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് N3 ഇന്‍ഫിനിറ്റീവ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കമ്പനി എംഡി ഈറ്റക്കല്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനവും കമ്പനിയുടെ പേരിടല്‍ കര്‍മ്മവും കോടോം ബേളൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എസ.ജയശ്രീ നിര്‍വഹിച്ചു. കമ്പനിയുടെ എം.ഡി.റെജി ജോസഫ് ഈറ്റയ്ക്കല്‍ കുവൈറ്റില്‍ നിന്ന് ഓണ്‍ലൈനിലൂടെ ആശംസകള്‍ അര്‍പ്പിച്ചു. സിനു കുര്യാക്കോസ് സ്വാഗതവും കമ്പനി ലീഗല്‍ അഡ്വവൈസര്‍ അഡ്വ.പി.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply