രാജപുരം: പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം പനത്തടിയിലെ 15-ാം വാര്‍ഡില്‍ ഗ്യാസ് അടുപ്പുകളും സിലിണ്ടറുകളും വിതരണം ചെയ്തു.പനത്തടി -പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയില്‍ പെടുത്തി പനത്തടി പഞ്ചായത്തിലെ പൂടം കല്ലടുക്കം കോളനിയിലെ18 കുടുംബങ്ങള്‍ക്ക് സൗജന്യമായി ഗ്യാസ് അടുപ്പുകളും സിലിണ്ടറുകളും വിതരണം ചെയ്തു. പൂടംകല്ലടുക്കം കമ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന വിതരണ ചടങ്ങ് വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.ഹേമാംബിക , ബാബു പാലാപറമ്പന്‍, രാഗേഷ് മായത്തി, വിനോദ് മതിലില്‍, ജെഎച്ച് ഐ സുബൈദ, ജെ പി എച്ച് എന്‍ സുമ, ആശാ വര്‍ക്കര്‍ ഷൈജ, സിഡിഎസ് മെമ്പര്‍ സ്‌നേഹി ഷാജി എന്നിവര്‍ സംസാരിച്ചു.