രാജപുരം: കേരള കാര്‍ഷിക വികസന വകുപ്പിന്റെ സഹായത്തോടെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി.പരപ്പ ബ്ലോക്ക് കൃഷി ഭവന്‍, കോടോംബേളൂര്‍ കൃഷിഭവനുകളുടെ സഹകരണത്തോടെകാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടത്തുന്ന പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ടി.വി.ജയചന്ദ്രന്‍’ നിര്‍വഹിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് സി.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷേര്‍ളി ജോര്‍ജ് സ്വാഗതം പറഞ്ഞു. സീനിയര്‍ അസിസ്റ്റന്റ് കെ.പിബാബു, സ്റ്റാഫ് സെക്രട്ടറി വി.വി.മിനി, വി.കെ.ഭാസ്‌കരന്‍, കെ.വി.പത്മനാഭന്‍, കെ.രവി, സിജിമോള്‍, പി.പ്രമോദിനി, വിറീന, കെ.ബേബി.സന്ധ്യ എന്നിവര്‍ സംസാരിച്ചു.സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എസ് പി.സി, പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പങ്കെടുത്ത