- കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 11-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിന് സ്‌നേഹോപഹാരമായി കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനില്‍ അസോസിയേഷന്‍ പൂച്ചെടികള്‍ കൈമാറി. സി.പി.എം. ബി.ജെ.പി പാര്‍ട്ടി പരിപാടികള്‍ക്കിടെ ഫെബ്രുവരി 17,18,19, തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടന്ന സമ്മേളനംതികഞ്ഞ അച്ചടക്കത്തോടും ഗതാഗത തടസ്സം സൃഷ്ടിക്കാതെയും സംഘടിപ്പിക്കാന്‍പോലീസ് കാണിച്ച മാതൃകാപരമായ പ്രവര്‍ത്തനം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നുസ്റ്റേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ സി.ഒ .എ ജില്ലാ പ്രസിഡണ്ട് എം.മനോജ് കുമാര്‍ ഡി.വൈ.എസ്.പി.കെ.ദാമോദരന് പൂച്ചെടികള്‍ കൈമാറി.സി.ഐ.സി.കെ.സുനില്‍കുമാര്‍ എസ്.ഐമാരായ വിജയന്‍ ,നി ബിന്‍ ജോയ്, സി.ഒ .എ ജില്ലാ സെക്രട്ടറി എം.ലോഹിതാക്ഷന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.രഘുനാഥ്, ജില്ലാ ട്രഷറര്‍ സദാശിവ കിണി, ബൈജു രാജ്, നരേഷ് പൈ, ദിനേശ് പൈ, രജ്ഞി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.കാഞ്ഞങ്ങാട് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ബസ് സ്റ്റാന്റിലും സമ്മേളനത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനുള്ള സ്‌നേഹോപഹാരം സമര്‍പ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്