ആകാശപ്പറവകളുടെ നേത്യത്വത്തില്‍ 40-ാം വെളളി കാല്‍വരി യാത്ര -കുരിശിന്റെ വഴിയില്‍ നൂറുകണക്കിന് വിശ്വാസികള്‍

രാജപുരം; പെരുമ്പളളി ബെത്‌ലെഹം ചുളളി എന്നിവിടങ്ങളിലെ ആകാശപ്പറവകളുടെ നേത്യത്വത്തില്15 വര്‍ഷമായി നടത്തി വരുന്ന 40-ാം വെളളി കാല്‍വരി യാത്ര -കുരിശിന്റെ വഴിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തിന്‍ നിന്നും ആരംഭിച്ച കുരിശിന്റെ വഴി അനുസ്മരണ യാത്രയ്ക്ക് പാണത്തൂര്‍ പളളി വികാരി ഫാ.ജോര്‍ജ്ജ് വളളിമല, പനത്തടി പള്ളി വികാരി ഫാ. തോമസ് പൈമ്പള്ളി, മാലകല്ല് പള്ളി വികാരി ഫാ. ബൈജു എടാട്ട്, ചുള്ളിക്കര പള്ളി വികാരി ഫാ.ഫിലിപ്പ് ആനിമൂട്ടില്‍, പടിമരുത് പള്ളി വികാരി ഫാ. തോമസ് ചക്കാലകുഴിയില്‍, ഒടയംചാല്‍ പള്ളി വികാരി ഫാ. ജോസ് മാമ്പുഴയ്ക്കല്‍, കളളാര്‍-യക്കോപ്പന്‍ എന്നിവര്‍ സന്ദേശം നല്‍കി. ആകാശപറവകളുടെ സ്ഥാപകപിതാവായ റവ.ഫാ.ജോര്‍ജ് കുറ്റിക്കല്‍ (എം.സി.ബി.എസ്) ആരംഭിച്ച കുരിശിന്റെ വഴി എല്ലാവര്‍ഷവും 40-ാം വെളളിയാഴ്ചയാണ് നടത്തപ്പെടുന്നത്.

Leave a Reply