അയറോട്ട് ഉണ്ണമിശിഹ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഉണ്ണീശോയുടെ തിരുനാള്‍ ആഘോഷം തുടങ്ങി

രാജപുരം: അയറോട്ട് ഉണ്ണമിശിഹ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഉണ്ണീശോയുടെ തിരുനാള്‍ ആഘോഷം 26 ന് തുടങ്ങി: വിവിധ ദിവസങ്ങളില്‍ ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന നൊവേന എന്നിവ നടന്നു. ഫാ.ജിന്‍സ് പുത്തിപള്ളിമ്യാലില്‍ കാര്‍മികത്വം വഹിച്ചു. 30 ന് വൈകിട്ട് 5 ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടക്കും. 31 ന് വൈകിട്ട് 5 ന് വികാരി ഫാ.ജിബിന്‍ താഴത്ത് വെട്ടത്ത് കൊടിയേറ്റും തുടര്‍ന്ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന നൊവേന. ജനുവരി 1 ന് വൈകിട്ട് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.നിധിന്‍ വെട്ടിക്കാട്ടില്‍ കാര്‍മികത്വം വഹിക്കും തുടര്‍ന്ന് നൊവേന. 6.30 ന് പ്രദക്ഷിണം കുരിശടിയിലേക്ക്, 7.14 ന് ലദീഞ്ഞ്, 8 ന് പള്ളിയില്‍ ഫാ.മാത്യു മണലോടിയില്‍ വചന സന്ദേശം നല്‍കും. 8.15 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 2 ന് രാവിലെ 10 ന് ആഘോഷമായ തിരുനാള്‍ റാസ, തുടര്‍ന്ന് തിരുനാള്‍ സന്ദേശം. ഫാമിധുന്‍ വലിയപുളിഞ്ചാക്കില്‍, ഫാ.ജോസഫ് വെള്ളാപ്പള്ളിക്കുഴിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും 12 ന് പ്രദക്ഷിണം 12.30 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.

Leave a Reply