രാജപുരം: എസ്പിസി ക്രിസ്മസ് അവധിക്കാല ദ്വിദിന ക്യാമ്പ് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികളോടു കൂടി തുടങ്ങി. രാജപുരം എസ്.എച്ച്.ഒ. കൃഷ്ണന്‍ പതാക ഉയര്‍ത്തി. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ഗണേശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇ.സനിത സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ പി.കെ. പ്രേമരാജന്‍,
പി.ടി.എ. വൈസ് പ്രസിഡന്റ് ശശി കുമാര്‍ , സീനിയര്‍ അദ്ധ്യാപകന്‍ എ.എം കൃഷ്ണന്‍. എന്നിവര്‍ സംസാരിച്ചു. കെ.ജനാര്‍ദ്ദനന്‍ ക്യാമ്പ് വിശദീകരണം നടത്തി. പത്മ സുധാ പയ്യന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസ് നയിച്ചു.