രാജപുരം: സമഗ്ര ശിക്ഷാ കേരളം ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സിയുടെ പനത്തടി പഞ്ചായത്തില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ഡിങ് കമ്മിറ്റി ചെയര്‍ പഴ്‌സന്‍ സുപ്രിയ ശിവദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ശംഭു ദാസ് , സി ആര്‍സി കോഡിനേറ്റര്‍ കെ.സുപര്‍ണ്ണ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജിഎച്ച്എസ്എസ് ബളാംതോട് ഹയര്‍സെക്കന്‍ഡറി പ്രഥമ അദ്ധ്യാപകന്‍ കെ.സുരേഷ് സ്വാഗതം പറഞ്ഞു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ജസ്‌ന ജോണ്‍ നന്ദിയും രേഖപ്പെടുത്തി. ഹോസ്ദുര്‍ഗ് ബിആര്‍സി ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ എം. സുനില്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ടി.രാഹുല്‍, സൗമ്യ സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പതിനഞ്ചോളം രക്ഷിതാക്കളും കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.