കൊട്ടോടി പേരടുക്കം ക്ഷേത്രത്തിന്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

രാജപുരം: കൊട്ടോടി പേരടുക്കം ശ്രീധര്‍മ്മശാസ്താ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര സംരക്ഷണ സമിതിയുടെ വാര്‍ഷിക പൊതുയോഗം ക്ഷേത്ര അന്നദാന മണ്ഡപത്തില്‍ വെച്ച് നടന്നു ക്ഷേത്രം പ്രസിഡണ്ട് വി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര രക്ഷാധികാരിമാരായ കോടോത്ത് മാധവന്‍ നായര്‍, സി.ഓമന അടുക്കത്തില്‍, വയനാട്ടുകുലവന്‍ ദേവസ്ഥാന പ്രസിഡണ്ട് ഇ.വേണുഗോപാലന്‍, കൂക്കള്‍ തറവാട് സെക്രട്ടറി കെ.അനില്‍കുമാര്‍ , മാതൃസമിതി പ്രസിഡണ്ട് ശോഭാ മാവുങ്കാല്‍ , ട്രഷറര്‍ കുമാരന്‍ മത്തങ്ങാനം എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കൊട്ടോടി വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു ക്ഷേത്രങ്ങള്‍ സാംസ്‌ക്കാരിക കേന്ദ്രമായി മാറ്റണമെന്ന ഉദ്ദേശത്തോട് കൂടി പുതുതലമുറക്കായി സനാതന സാംസ്‌ക്കാരിക പഠന ക്ലാസ് തുടങ്ങുന്നതിന് തീരുമാനിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കൃഷ്ണന്‍ കൊട്ടോടി വൈസ് പ്രസിഡണ്ട്മാരായി കെ.മധുസൂദനന്‍ , സി.കൃഷ്ണ കുമാര്‍ കൊച്ചി, ജനറല്‍ സെക്രട്ടറിയായി കെ.കുമാരന്‍ മഞ്ഞങ്ങാനം, ജോ. ‘സെക്രട്ടറിമാരായി കെ.അനില്‍കുമാര്‍ , ദിവാകരന്‍ മഞ്ഞങ്ങാനം എന്നിവരെ തെരഞ്ഞെത്തു. ജോ: സെക്രട്ടറി എന്‍.ഗംഗാധരന്‍ നന്ദി പറഞ്ഞു

Leave a Reply