കൊട്ടോടി സ്‌കൂളില്‍ എന്‍എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.

രാജപുരം : കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു വന്ന എന്‍ എസ് എസ് സപ്തദിന ക്യാമ്പ് അതിജീവനം 2021 സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ്.എം.ചാക്കോ ഉദ്ഘാടനം ചെയ്തു .
സംഘാടക സമിതി ചെയര്‍മാനും 13-ാം വാര്‍ഡ് മെമ്പറുമായ ജോസ് പുതുശ്ശേരി കാലായില്‍ അധ്യക്ഷനായി. എം.കൃഷ്ണകുമാര്‍ , രവീന്ദ്രന്‍ കൊട്ടോടി, അനിത, സുലൈമാന്‍ കൊട്ടോടി, കെശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു .സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ കെ.പി.സന്ധ്യ നന്ദിയും പറഞ്ഞു . സ്‌കൂളില്‍ തനതിടം തയ്യാറാക്കല്‍ , കൃഷിയിടം തയ്യാറാക്കല്‍, സീഡ്‌ബോള്‍ നിര്‍മ്മാണം, ഉദ്‌ബോധ്-ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട പഠനം, സ്വച്ഛ ഭാരത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി .
ഡോ. സി.ഉഷ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും , ബാലചന്ദ്രന്‍ കൊട്ടോടി ഐസ് ബ്രേക്കിംഗ് പ്രോഗ്രാമും, രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണികൃഷ്ണന്‍ കാവലാള്‍ എന്ന വിഷയത്തിലും , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ വിമല പ്രഥമ ശുശ്രൂഷ ക്ലാസ്സും, അധ്യാപികരായ വി.കെ.കൊച്ചുറാണി സമദര്‍ശന്‍ ക്ലാസ്സും , ഗിഫ്റ്റി സ്റ്റീഫന്‍ സത്യമേവ ജയതേ എന്ന സൈബര്‍ ബോധവത്കരണ ക്ലാസ്സും , എ.എം.കൃഷ്ണന്‍ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. മുഹമ്മദ് മിഹാദ്, വേദശ്രീ.എം. എന്നിവര്‍ മികച്ച വൊളന്റിയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു .തനതിടം പദ്ധതിയുടെ ഭാഗമായി എന്‍.എസ്.എസ്. വൊളന്റിയേഴ്‌സ് വരച്ച ചുമര്‍ചിത്രങ്ങള്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു . ചിത്രകാരനും സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡണ്ടുമായ രവീന്ദ്രന്‍ കൊട്ടോടി ചിത്രരചനയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. സമാപന സമ്മേളന ശേഷം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് എം ചാക്കോ ക്യാമ്പംഗങ്ങളുടെ സാന്നിധ്യത്തില്‍ ഓര്‍മ്മ മരം നട്ടു.

Leave a Reply