രാജപുരം: തന്റെ ഓട്ടോറിക്ഷയിൽ നിന്നും കളഞ്ഞു കിട്ടിയ 10000 രൂപയടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് ഡ്രൈവർ മാത്യക കാട്ടി. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവർ മുത്തലിയാണ് മറന്നു വച്ച് ലഭിച്ച പണം തിരികെ നൽകിയത്. കൊട്ടോടി വാഴവളപ്പിലെ മേരിയുടെ പഴ്സ് യാത്രയ്ക്കിടെ മുത്തലിയുടെ ഓട്ടോറിക്ഷയിൽ മറന്നു വയ്ക്കുകയായിരുന്നു.