മകളുടെ ചികിത്സാപ്പിഴവിനെതിരെ പിതാവ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.

രാജപുരം: മകളുടെ ചികിത്സാപ്പിഴവിനെതിരെ പിതാവ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.
പടിമരുത് കൂരാമ്പിക്കോലിലെ കെ.രാജേഷാണ് മകൾ ശിവന്യയുടെ ചികിത്സാ പിഴവിന്നെതിര ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയത്. ഡിസംബർ 25 ശനിയാഴ്ച രാത്രി വീട്ടിൽ കളിക്കുന്നതിനിടെ വീഴുകയും, വലതുകൈ ഒടിഞ്ഞ തൂങ്ങിയ നിലയിൽ അടുത്തുളള പൂടംകല്ല് താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് അവിടെ എക്സാ സംവിധാനമില്ലാത്തതിനാൽ എത്രയും പെട്ടെന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കാനും നിർദ്ദേശിച്ചു. തുടർന്ന് അന്ന രാത്രിയിൽ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും, അവിടെ നിന്നും എക്സറെ എടുത്ത് കഴിഞ്ഞപ്പോൾ പരിക്ക് ഗുരുതരണമാണെന്നും, കൈമുട്ട് ജോയിന്റ് വിട്ട് പോയതാണെന്നും, അടിയന്തിര ഓപ്പറേഷൻ ആവശ്യമാണെന്നും എത്രയും പെട്ടെന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കണമെന്നും പറഞ്ഞു. തുടർന്ന് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി തന്നു. രാത്രി തന്നെ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചു. അവിടെ നിന്ന് പരിശോധിച്ചിട്ട് ബാന്റേജ് ഇട്ടു. ഇന്ന് മെയിൻ സർജൻ ഇല്ലായെന്നും നാളെ അദ്ദേഹം വന്ന് കഴിഞ്ഞാൽ തുടർ ചികിത്സ നൽകാമെന്നും പറഞ്ഞ് അഡ്മിറ്റ് ചെയ്തു.
തുടർന്ന് 29 ന് രാത്രി നടത്തിയ പരിശോധനയിൽ എല്ലിന് പൊട്ടൽ ഉണ്ടെന്നും ഓപ്പറേഷൻ വേണമെന്നും നിർദ്ദേശിച്ചു. 30 ന് സമ്മതപത്രത്തിൽ എന്നെ കൊണ്ട് ഒപ്പിടീച്ചു. ശേഷം
ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിച്ചു. അഞ്ച് മണിയോടെയാണ് കുട്ടിയെ വാർഡിലേക്ക് മാറ്റിയത് എന്നോട് ഓപ്പറേഷൻ ചെയ്തു എന്നാണ് പറഞ്ഞത്.
ജനുവരി 1 ന് ഉച്ചയോടെ അവിടെ നിന്നും ഡിസ്ചാർജ് ചെയ്തു. പിന്നീട് 10 നു കൊണ്ട് വരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അന്ന് കൊണ്ട് പോയപ്പോൾ കൈമുട്ടിന്റെ ജോയിന്റുകൾ തമ്മിൽ കൂടിചേർന്നിട്ടില്ല എന്നും, മെയിൻ സർജൻ വരാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും 14 ന് വീണ്ടും വരണമെന്ന് പറഞ്ഞ് തിരിച്ചയച്ചു. അന്ന് രാത്രിയിൽ കുട്ടിയുടെ കൈയ്യിന് നീർക്കെട്ട് ആകുകയും അസഹ്യമായ വേദന ഉണ്ടായതിനെ തുടർന്ന് പിറ്റേ ദിവസം കുട്ടിയെ നീലേശ്വരം തേജസ്വനി സഹകരണ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടെ നിന്നും സർജൻ ബാൻഡേജ് അഴിച്ചപ്പോൾ ഓപ്പറേഷൻ ചെയ്തിട്ടിലുന്ന് ഡോക്ടർമാർ പറഞ്ഞതായി രാജേഷ് പറയന്നു.. കൈമുട്ടുകളുടെ സ്ഥാനം മാറി ജോയിന്റ് ആയിട്ടുണ്ടെന്നും ചെറിയ കുട്ടി ആയതിനാൽ ഓപ്പറേഷൻ ചെയ്താൽ ബുദ്ധിമുട്ടാകും എന്നും പറഞ്ഞു. ഭാവിയിൽ കയ്യിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അപ്പോൾ വേണ്ടത് ചെയ്യാം എന്നുമാണ് ഡോക്ടർ പറഞ്ഞത്. സാധാരണക്കാർ ആശ്രയിക്കുന്ന പ്രധാന ഹോസ്പിറ്റൽ ആണ് പരിയാരം ഗവ. മെഡിക്കൽ കോളേജ് കൃത്യമായ ചികിത്സ തക്കസമയത്ത് കിട്ടാതിരുന്നതിനാലാണ് ഇപ്പോൾ ഈ ഗുരുതര സാഹചര്യത്തിൽ എത്തിച്ചിരിക്കുന്നത് . പരിയാരം മെഡിക്കൽ കോളേജിൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ വളരെ ലാഘവത്തോടെയാണ് ഇതിനെ സമീപിച്ചത്. കൂടാതെ ഓപ്പറേഷൻ നടത്തി എന്നും ഒക്കെ പറഞ്ഞു എന്നെ കബളിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ചികിത്സയിൽ പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് രാജേഷ് നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply