കുടുംബ സഹായനിധിയിലേക്ക് റാണിപുരം വനസംരക്ഷണ സമിതി 20000 രൂപ നല്‍കി.

രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ കുടുംബ സഹായ നിധിയിലേക്ക് റാണിപുരം വന സംരക്ഷണ സമിതിയുടെ കൈത്താങ്ങായി 20000 രൂപ നല്‍കി. സമിതി പ്രസിഡണ്ട് നിര്‍മ്മല തുക പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദിന് കൈമാറി. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, പഞ്ചായത്തംഗങ്ങള്‍, വന സംരക്ഷണ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
3

Leave a Reply